Skip to main content

മലബാര്‍ സിമെന്‍റ്സ് : നിയമസഭാ സമിതി യോഗം ഇന്ന് 

 

     പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള കേരള നിയമസഭാ സമിതി  ഇന്ന് (നവംബര്‍ 29) രാവിലെ 10ന് വാളയാര്‍ മലബാര്‍ സിമെന്‍റ്സ് സമ്മേളന ഹാളില്‍ യോഗം ചേരും. സി.ദിവാകരന്‍ എം.എല്‍.എ. അധ്യക്ഷനായ സമിതി മലബാര്‍ സിമെന്‍റ്സിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും തുടര്‍ന്ന് അധ്യക്ഷനും അംഗങ്ങളും സ്ഥാപനം സന്ദര്‍ശിക്കുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
    എം.എല്‍.എ.മാരായ പി.ഉണ്ണി , റ്റി.എ.അഹമ്മദ് കബീര്‍, കെ.ബി.ഗണേഷ്കുമാര്‍, സി.കൃഷ്ണന്‍, എസ്.രാജേന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി.എ.റഹീം, രാജു എബ്രഹാം, സണ്ണിജോസഫ്, സി.എഫ്.തോമസ് , എന്നിവരാണ് സമിതി അംഗങ്ങള്‍. 

date