Skip to main content

അറിയിപ്പുകൾ-1

റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവം: വിധികര്‍ത്താക്കളാകാൻ അപേക്ഷ ക്ഷണിച്ചു

 

നവംബര്‍ 19 മുതല്‍ 23 വരെ കോഴിക്കോട്  നടക്കുന്ന കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ വിധികര്‍ത്താക്കളാകുന്നതിന് ജില്ലയ്ക്ക് പുറത്തുള്ള യോഗ്യരായവരില്‍ നിന്നും ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ ക്ഷണിച്ചു.  അപേക്ഷ  csectionddekkd@gmail.com എന്ന ഇ-മെയിലിലേക്ക് ഒക്ടോബര്‍ 20 നകം  ലഭിക്കണം. ഫോണ്‍: 8848588209. 

 

 വിദ്യാർത്ഥികൾക്ക് യുവ സന്നദ്ധസേവന പരിപാടിയിൽ ചേരാം

 

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ്, 10 മുതല്‍ 17 വയസ് വരെ  പ്രായമുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ യുവ സന്നദ്ധസേവന പരിപാടിയില്‍ ചേരാന്‍ ക്ഷണിക്കുന്നു. സ്ഥാപനത്തിലെ വിവിധ പാഠ്യ പാഠ്യതര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായി കൂടികാഴ്ചക്കും നൈപുണ്യ വികസനത്തിനും മികച്ച അവസരങ്ങള്‍ നല്‍കുന്ന പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് 10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം. പൊതുജനങ്ങളുമായും ഗാര്‍ഡന്‍ സന്ദർശകരുമായും ആശയവിനിമയം നടത്തുന്നതിനും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാനും താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍: 0495-2430939.

date