Skip to main content

അറിയിപ്പുകൾ-2

 

ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി മത്സരങ്ങൾ 

 

നവംബർ 14 ലെ ശിശുദിനാഘോഷം ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തില്‍ വിപുലമായി സംഘടിപ്പിക്കുന്നു. എല്‍പി, യുപി വിഭാഗം കുട്ടികള്‍ക്കായി ഒക്ടോബര്‍ 20 ന്  രാവിലെ 10 മുതല്‍ മാനാഞ്ചിറ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രസംഗ മത്സരവും എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ്  വിഭാഗം കുട്ടികള്‍ക്ക് ഒക്ടോബര്‍ 19 ന്  രാവിലെ 10 ന് മാനാഞ്ചിറ ജിടിടിഐ (മെന്‍) ല്‍ വെച്ച് കഥ, കവിത, ഉപന്യാസ രചനാ മത്സരവും സംഘടിപ്പിക്കുന്നു. 

കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി എന്ന Fb പേജില്‍ രജിസ്‌ട്രേഷനാവശ്യമായ ഗൂഗിള്‍ ഫോമിന്റെ ലിങ്ക് ലഭ്യമാണ്. ഫോണ്‍: 94955 00074. 

 

ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച 16 ന് 

 

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ്സില്‍  ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ നിയമനം  നടത്തുന്നതിനായി കൂടിക്കാഴ്ച ഒക്ടോബര്‍16 ന് രാവിലെ 10.30 ന് നടത്തുന്നു. 
യോഗ്യത: ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം അല്ലെങ്കില്‍ ബിഫാം (ആയുര്‍വ്വേദ). വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ 
തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495-2371486.

 

വനിതാരത്നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

 

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്ന  വനിതാരത്നം പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. 

1)സാമൂഹ്യസേവനം, 2) കായികരംഗം, 3) പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, 4) സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, 5) വിദ്യാഭ്യാസ മേഖലയിലും, ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത 6) കലാരംഗം എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഈ മേഖലയില്‍  സ്തുത്യര്‍ഹമായ പ്രവര്‍ത്തിക്കുന്ന വനിതകളെ വ്യക്തികളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും, സംഘടനകളില്‍ നിന്നും അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 19 വൈകീട്ട് അഞ്ച്  മണിയാണ്. നോമിനേഷനുകള്‍ കോഴിക്കോട് സിവില്‍   സ്റ്റേഷനിലെ ജില്ലാ വനിത ശിശുവികസന ഓഫീസുകളില്‍ ലഭ്യമാക്കണം.

 

ദര്‍ഘാസ് ക്ഷണിച്ചു

കേരള മാരിടൈം ബോര്‍ഡിനു വേണ്ടി അഴീക്കല്‍ ലൈറ്റ് ഹൗസിലെ സിഗ്നല്‍ ലൈറ്റിന്റെ ബാറ്ററി മാറ്റി പുതിയത് സ്ഥാപിക്കുന്നതിലേക്ക്  എസ്എംഎഫ് ട്യുബുലാര്‍ ജെല്‍ സോളാര്‍, മെയിന്റനന്‍സ് ഫ്രീ ബാറ്ററി, 12 Volt 100 AH. @ C 10, വാറന്റി 5 വര്‍ഷം  എന്നീ  സ്പെസിഫിക്കേഷനോട് കൂടിയ ബാറ്ററികള്‍ ബൈബാക്ക് വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, കോഴിക്കോട്, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട്-673015 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 21 ന് ഉച്ച  ഒരു മണിക്കകം  ലഭ്യമാക്കണം. ഫോണ്‍: 0495-2414863.

date