Skip to main content

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ശില്പശാല

സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്  (കെഐഇഡി) നവംബര്‍ 13 മുതല്‍ 15 വരെ 'ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്' ശില്പശാല സംഘടിപ്പിക്കുന്നു. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍, എക്സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പങ്കെടുക്കാം.   കളമശ്ശേരിയിലെ കെഐഇഡി ക്യാമ്പസ്സിലാണ് പരിശീലനം. താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/  എന്ന ലിങ്കിലൂടെ നവംബർ 10നകം അപേക്ഷിക്കണം. ഫോണ്‍: 0484 2550322, 2532890, 9188922800

(പി.ആർ/എ.എൽ.പി./2267)

date