Skip to main content

പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി

       ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2025 മാർച്ചിൽ നടത്തുന്ന പൊതുപരീക്ഷകളുടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതികൾ നീട്ടി. പിഴയില്ലാതെ ഫീസടയ്ക്കേണ്ട അവസാന തീയതി നവംബർ 18. 20 രൂപ പിഴയോടുകൂടി 23 വരെയും, 600 രൂപ സൂപ്പർ ഫൈനോടുകൂടി 28 വരെയും അടക്കാം.

പി.എൻ.എക്‌സ്4989/2024

date