Skip to main content

അനുമതി പത്രങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം: മലിനീകരണ നിയന്ത്രണ ബോർഡ്

        സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങളുടെയും പ്രവർത്തന അനുമതി പത്രങ്ങളുടെയും ആധികാരികത വകുപ്പുകളും സ്ഥാപനങ്ങളും ഉറപ്പ് വരുത്തണമെന്ന് ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.  https://kspcb.keral.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ കൺസന്റ് നമ്പർ പരിശോധിച്ചും അനുമതി പത്രത്തിലെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തും ആധികാരികത ഉറപ്പാക്കാവുന്നതാണ്.

        ബന്ധപ്പെട്ട  അനുമതി പത്രങ്ങൾ വ്യാജമായി നിർമ്മിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശം. സംശയനിവാരണങ്ങൾക്ക് 9447977526 എന്ന നമ്പറിലും chn.kspcb.@gmail.comms.kspcb@gmail.com എന്നീ ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

പി.എൻ.എക്‌സ്5019/2024

date