Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്

ധനുവച്ചപുരം ​ഗവ.ഐ.ടി.ഐയിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ് ട്രേഡിൽ മുസ്ലീം വിഭാ​ഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഡി​ഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സി/എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോ​ഗ്യത. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ നവംബർ19ന് രാവിലെ 10ന് യോ​ഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ധനുവച്ചപുരം ​ഗവ.ഐ.ടി.ഐയിൽ അഭിമുഖത്തിന് ഹാജരാകണം.

date