Skip to main content

അറിയിപ്പുകൾ 2

എറണാകുളം ഇനി തോട്ടിപ്പണി രഹിത ജില്ല  

 

എറണാകുളം ഇനി മുതൽ തോട്ടിപ്പണി രഹിത ജില്ലയായി മാറും. ഇതു സംബന്ധിച്ച് പരാതി ഉളളവര്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ 15 ദിവസത്തിനകം  സമര്‍പ്പിക്കാം. അശാസ്ത്രീയമായ ശുചിമുറികളും തോട്ടിപ്പണി എടുക്കുന്നവരെയും കണ്ടെത്താൻ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഡിജിറ്റല്‍ സര്‍വ്വേ നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. 

 

ലോജിസ്റ്റിക്‌സ്  ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈർഘ്യമുള്ള കോഴ്‌സുകള്‍ക്ക്  ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും.  
ഫോണ്‍: 8304926081.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക്  പേപ്പറുകള്‍ നല്‍കുന്നതിന് സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 22-ന് ഉച്ചയ്ക്ക് ശേഷം 2.30 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.
ഫോണ്‍:0484 2562042

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലയില്‍ ഓടക്കാലി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലെ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്നീഷ്യന്‍ കോഴ്സിന്റെ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചുണ്ട്. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 29 ന് വൈകിട്ട് നാലു വരെ.  
ഫോണ്‍ 9497282911.

date