Skip to main content

മലൈപണ്ടാരങ്ങളുടെ ഉന്നമനത്തിനായി മൈക്രോ പ്ലാന്‍

തദ്ദേശീയ ജനവിഭാഗമായ മലൈപണ്ടാരങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും പൊതുവികസന മുന്നേറ്റത്തിന്റെ ഭാഗമാക്കുന്നതിനുമായി ജില്ലാതലത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ മൈക്രോപ്ലാന്‍ പ്രമോദ് നാരായണ്‍ എം. എല്‍. എയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയും പങ്കെടുത്ത യോഗം പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള കാലപരിധി ഉള്‍പ്പടെ ചര്‍ച്ച ചെയ്തു.
കുടുംബശ്രീയുടെ ഭാഗമായി ജില്ലയിലെ റാന്നി-പെരിനാട്, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളില്‍ സര്‍വേ നടത്തിയാണ് മൈക്രോപ്ലാന്‍ തയ്യാറാക്കിയത്. റാന്നി-പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ എ ആദില, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date