Skip to main content
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ  ഹരിത വിദ്യാലയം, ഹരിത അയല്‍ക്കൂട്ടം, ഹരിത ഓഫീസുകളുടെ  പ്രഖ്യാപനചടങ്ങ് കീക്കൊഴൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍  ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ആദ്യഘട്ട പ്രഖ്യാപനം ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള ഹരിത വിദ്യാലയം, ഹരിത അയല്‍ക്കൂട്ടം, ഹരിത ഓഫീസ് തുടങ്ങിയവ പൂര്‍ത്തീകരിച്ചു. കീക്കൊഴൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍  പ്രഖ്യാപനചടങ്ങ് ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 13 കുടുംബശ്രീകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഹരിത അയല്‍ക്കൂട്ടം പദവി ലഭിക്കുന്നത്.  9 വിദ്യാലയങ്ങള്‍ ഹരിത വിദ്യാലയമായി മാറി; 15 അങ്കണവാടികള്‍ ഹരിത അങ്കണവാടികളായും.  ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗീതാകുമാരി അധ്യക്ഷയായി. വാര്‍ഡ് അംഗം  അന്നമ്മ ജോസഫ്, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി അനില്‍ കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date