Skip to main content

കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കരട് വാര്‍ഡ്/ നിയോജക മണ്ഡല വിഭജന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ഡിസംബര്‍ മൂന്നിനകം ഡീലിമിറ്റേഷന്‍ സെക്രട്ടറി മുമ്പാകെയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകെയോ നേരിട്ടോ രജിസ്‌റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2350237.

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം  പ്രസിദ്ധീകരിച്ചു. കരട് വിജ്ഞാപനം സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ഡിസംബര്‍ മൂന്നുവരെ  ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി/ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പളളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഡ് അതിര്‍ത്തി പുനര്‍ നിര്‍ണയവുമായി  ബന്ധപ്പെട്ട കരട് വിജ്ഞാപനം  പ്രസിദ്ധീകരിച്ചു. കരട് വിജ്ഞാപനം സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ഡിസംബര്‍ മൂന്നുവരെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി/ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന്
പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ ഡിസംബര്‍ മൂന്നുവരെ സമര്‍പ്പിക്കണമെന്ന്  വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date