Skip to main content

ജനന മരണ രജിസ്ട്രേഷന്‍ കാര്യക്ഷമമാക്കും

ജില്ലയിലെ ജനന മരണങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കാന്‍ എഡിഎം അധ്യക്ഷനായ ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ജനന മരണ രജിസ്ട്രേഷന്‍ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലും വകുപ്പുകളിലും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കും. പഴയകാല രജിസ്ട്രേഷന്‍ രേഖകള്‍ കൃത്യമായി ബൈന്‍ഡ് ചെയ്ത് സൂക്ഷിക്കണം. രജിസ്ട്രാര്‍ ഇതില്‍ ഒപ്പു വച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇത് സംബന്ധിച്ച് രജിസ്ട്രാര്‍മാര്‍ക്ക് തദ്ദേശസ്ഥാപന തലത്തില്‍ പരിശീലനം നല്‍കാനും തീരുമാനമായി.
ജനന-മരണ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് സ്‌കൂളുകളിലെ പ്രധാനാധ്യാപിക, അങ്കണവാടി- ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനം ഉറപ്പാക്കണം. ഉന്നതികളില്‍ എസ്.ടി പ്രൊമോട്ടര്‍മാര്‍ വഴി ജനന മരണ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന കാര്യങ്ങള്‍ അറിയിക്കണം. ഉന്നതികളിലെ ജനന മരണ വിവരങ്ങള്‍ കൃത്യസമയത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ അറിയിക്കാനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തണം. ആശുപത്രികളില്‍ ജനനസമയത്ത് പൂരിപ്പിക്കുന്ന ഫോറത്തില്‍ ആധാര്‍ നമ്പര്‍ കൂടി സ്വമേധയാ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കും. യോഗത്തില്‍ എഡിഎം സി പദ്മചന്ദ്രകുറുപ്പ് അധ്യക്ഷനായി. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

date