വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം; ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം
നീലേശ്വരം നഗരസഭയുടെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നവംബര്‍ 18 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി നഗരസഭാ ഓഫീസ്, വില്ലേജ് ഓഫീസ്, അക്ഷയാ കേന്ദ്രങ്ങള്‍, എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇത്് സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി അല്ലെങ്കില്‍ ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കാം. ഫോണ്‍- 0467 2280360
ഉദുമ ഗ്രാമ പഞ്ചയത്തിന്റെ വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും അക്ഷയ കേന്ദ്രങ്ങളിലും റേഷന്‍ ഷോപ്പുകളിലും അംഗണ്‍വാടികളിലും പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഡി ലിമിറ്റേഷന്‍ കമീഷനിലോ ജില്ലാ കളക്ടര്‍ക്കോ ഡിസംബര്‍ മൂന്നിനകം നല്‍കേണ്ടതാണെന്ന് ഉദുമ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് കരട് വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മിഷന്‍ പുറപ്പെടുവിപ്പിച്ചു. വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിലും, ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുള്ള എല്ലാ പ്രധാനപ്പെട്ട ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനക്കായി ലഭിക്കും. http://dekimitation.lsgkerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്. നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും, അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ആയത് ഡിസംബര്‍ മൂന്നിനകം ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി മുന്‍പാകയോ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുന്‍പാകയോ നേരിട്ടോ രജിസ്ട്രേഡ് തപാലായോ സമര്‍പ്പിക്കണം. ഫോണ്‍- 0467 2272026
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായിന്റെ കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി അല്ലെങ്കില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ delimitation.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 04994 232891
ചെങ്കള ഗ്രാമ പഞ്ചായത്ത് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ കരട് വാര്‍ഡ്, നിയോജക മണ്ഡല വിഭജന വിജ്ഞാപനം, റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. പൊതുജനങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോര്‍ഡ്, വില്ലേജ് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, റേഷന്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ അറിയാം.
കാഞ്ഞങ്ങാട് നഗരസഭയുടെ വാര്‍ഡുകള്‍ പുനര്‍ വിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പുറത്തിറക്കി. വിവരങ്ങള്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്റെ https://www.delimitation.lsgkerala.gov.in എന്ന വെബ്സൈറ്റിലും നഗരസഭാ ഓഫീസിലും ജില്ലാ കളക്ടറേറ്റിലും ലഭ്യമാണ്. കരട് വിജ്ഞാപനത്തിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്നിനകം ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രെട്ടറിക്കോ, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍- 0467 2204530.
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിനെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നതിനുമുള്ള കരട് വിജ്ഞാപനം ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കേരളം നവംബര്‍ 18 ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ആക്ഷേപങ്ങള്‍ ഡിസംബര്‍ മൂന്ന് വരെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി അല്ലെങ്കില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കാം. വിജ്ഞാപനം www.delimitation.lsgkerala.gov.in സൈറ്റിലും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭ്യമാണ്.
ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന്റെ കരട് നിര്‍ദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം ഗ്രാമപഞ്ചായത്ത് നോട്ടീസ് ബോര്‍ഡ് , വില്ലേജ് ഓഫീസുകള്‍, വായന ശാലകള്‍, അക്ഷയാ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, വാര്‍ത്താ ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഡിസംബര്‍ മൂന്ന് വരെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകെ സമര്‍പ്പിക്കാം.
- Log in to post comments