Skip to main content

ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചരണത്തിന്റെ ഭാഗമായി സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്റ്റാര്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍  കെ വി സുജാത നിര്‍വഹിച്ചു.  ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.വി സരസ്വതി , ദേശീയാരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ സച്ചിന്‍ സെല്‍വ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, എ.എം.ആര്‍ നോഡല്‍ ഓഫീസര്‍ ഡോ.ബിപിന്‍ കെ.നായര്‍, പ്രൈവറ്റ് ഫാര്‍മസി അസോസിയേഷന്‍ പ്രസിഡന്റ് കൃഷ്ണ വര്‍മ്മ രാജ, സീമറ്റ് കോളേജ് ഓഫ് നേഴ്‌സിംഗ് ഉദുമ സീനിയര്‍ ലക്ച്ചറര്‍ എ.ആര്‍ രമ്യ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ എന്‍ പി പ്രശാന്ത്, എസ്.സയന, ജില്ലാ എ.എം.ആര്‍ കമ്മിറ്റി അംഗം വിനോദ് കുമാര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ രമേശന്‍  എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ഫാര്‍മസിസ്റ്റുമാര്‍, ജില്ലാ എ.എം ആര്‍ കമ്മിറ്റി അംഗങ്ങള്‍, കേരള പ്രൈവറ്റ് ഫാര്‍മസി അസോസിയേഷന്‍ പ്രതിനിധികള്‍, സിമെറ്റ് കോളേജ് ഓഫ് നേഴ്‌സിംഗ് ഉദുമ യിലെ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

date