Post Category
പഞ്ചവത്സര എൽ.എൽ.ബി.: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനായി സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in വെബ്സൈറ്റിൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ നവംബർ 21ന് വൈകിട്ട് 3 മണി വരെ രജിസ്റ്റർ ചെയ്യാം. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2525300
പി.എൻ.എക്സ്. 5192/2024
date
- Log in to post comments