Skip to main content

മെഡിക്കൽ കോളേജിൽ അഭിമുഖം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെർമറ്റോളജിജനറൽ സർജറി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് അഭിമുഖം നടത്തും. ഡെർമറ്റോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബർ 27 നും ജനറൽ സർജറി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബർ 28 നും പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വച്ച് രാവിലെ 11 മണിക്ക് നടക്കും. താൽപര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന രേഖകളും ബയേഡാറ്റായും സഹിതം ഹാജരാകണം. വിശദവിവരങ്ങൾ : ഫോൺ 0471 25288552528055.

പി.എൻ.എക്സ്. 5206/2024

date