Skip to main content

കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍: ട്രെയിന്‍ യാത്രക്കാര്‍ക്ക് ബോധവത്കരണവും സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു

ബാലസൗഹൃദ പൊതുയിടങ്ങള്‍ പൊതുജനങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന സന്ദേശത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സഹകരണത്തോടെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിനും ട്രെയിന്‍ യാത്രക്കാര്‍ക്ക് ബോധവത്കരണവും സംഘടിപ്പിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുകയും കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്പ്‌ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍ (1098) പ്രചാരണവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്യാമ്പയിന്‍ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരി അധ്യക്ഷത വഹിച്ചു. തിരൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എസ്.ഐ സുനില്‍കുമാര്‍, ചൈല്‍ഡ് ഹെല്പ്‌ലൈന്‍ പ്രോജക്റ്റ് കോഓര്‍ഡിനേറ്റര്‍ സി. ഫാരിസ, കൗണ്‍സിലര്‍ മുഹ്‌സിന്‍ പരി എന്നിവര്‍ സംസാരിച്ചു. കിദ്മത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തിരുനാവാഴ എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ത്ഥികളും പങ്കാളികളായി.

date