'ത്രൈവ്' പദ്ധതി: നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എം.ഇ.എസ് മമ്പാട് കോളേജ് സന്ദര്‍ശിച്ചു
ജില്ലാ ഭരണകൂടവും കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയും സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ട്രൈബല്‍ ഹയര്‍ എജുക്കേഷന്‍ ആന്‍ഡ് ഇന്ററാക്ടീവ് വെന്‍ജെയ്‌സ് ഫോര്‍ എക്‌സലന്‍സ് (ത്രൈവ്) പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ എം.ഇ.എസ് മമ്പാട് കോളേജ് സന്ദര്‍ശിച്ചു. വിവിധ ലാബുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്, മ്യൂസിയങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ഥികള്‍ അടുത്തറിഞ്ഞു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മന്‍സൂര്‍ അലി ഉദ്ഘാടനം നിര്‍വഹിച്ചു. മലപ്പുറം ത്രൈവ് കോഓര്‍ഡിനേറ്റര്‍ ആല്‍ഫ്രഡ്, സി.ഡി.ടി.എസ് കോഓര്‍ഡിനേറ്റര്‍ ഒ.പി. സലാഹുദ്ദീന്‍, ഐ.ജി.എം.എം.ആര്‍ അധ്യാപകന്‍ സാബു, കോളേജ് സ്റ്റാഫ് സെക്രട്ടറി ഡോ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. അസി. പ്രൊഫസര്‍ ബാലസുബ്രഹ്‌മണ്യന്‍ സ്വാഗതവും ത്രൈവ് വിദ്യാര്‍ത്ഥി കോഓര്‍ഡിനേറ്റര്‍ ഇ.കെ ഷാദില്‍ നന്ദിയും പറഞ്ഞു.
- Log in to post comments