വോട്ടെണ്ണൽ: ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
(പടം)
തിരുവമ്പാടിയിലെ തപാൽ വോട്ടുകൾ എണ്ണുക വയനാട്ടിൽ
നവംബർ 23 ന് വോട്ടെണ്ണൽ നടക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള, തിരുവമ്പാടി നിയോജക മണ്ഡലത്തിലെ
വോട്ടുകൾ എണ്ണുന്ന ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. കൂടത്തായി സെന്റ് മേരിസ് എൽപി സ്കൂളിൽ സജ്ജമാക്കിയ
വോട്ടെണ്ണൽ ഹാളിൽ 14 ടേബിളുകൾ ആണ് സജ്ജീകരിക്കുക. 13 റൗണ്ടുകളായാണ് വോട്ടെണ്ണൽ. ഓരോ ടേബിളിലും ഒന്നു വീതം കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റൻറ്, മൈക്രോ ഒബ്സർവർ എന്നിവർ ഉണ്ടാകും. ഇതിനുപുറമേ 25% ഉദ്യോഗസ്ഥരെ റിസർവ് ആയും വിന്യസിച്ചിട്ടുണ്ട്.
തിരുവമ്പാടി ഉൾപ്പെടെ വയനാട് ലോക്സഭ മണ്ഡലത്തിലെ മുഴുവൻ തപാൽ ബാലറ്റുകളും വയനാട്ടിൽ തന്നെ എണ്ണുന്നതിനാൽ കൂടത്തായി സെന്റ് മേരീസ് സ്കൂളിൽ ഇവിഎം വോട്ടുകൾ മാത്രമാണ് എണ്ണുക.
ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന റാൻഡമൈസേഷനിൽ കൗണ്ടിംഗ് നിരീക്ഷകൻ രാജീവ്കുമാർ റായ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ശീതൾ ജി മോഹൻ, അസി. റിട്ടേണിംഗ് ഓഫീസർ കെ എൻ ബിന്ദു, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments