Post Category
പൊലീസ് കോണ്‍സ്റ്റബിള്‍: വൈദ്യപരിശോധന 27 ന്
പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് പത്തനംതിട്ട ജില്ലാ ഓഫീസര്‍ 2024 ഒക്ടോബര്‍ 26 തീയതിയിലെ പിടിഎII(1)734410/2023 പ്രകാരം നല്കിയ അഡൈ്വസ് മെമ്മോയിലെ നമ്പര്‍ 126/226 മുതല്‍ 226/226 വരെയുള്ള ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന നവംബര്‍ 27 ന് രാവിലെ ഏഴു മണിക്ക് കെ.എ.പി.3 ബറ്റാലിയന്റെ അടൂര്‍ പരുത്തിപ്പാറ ആസ്ഥാനകാര്യാലയത്തില്‍ നടക്കും. ഇത് സംബന്ധിച്ച വ്യക്തിഗത അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ കെ.എ.പി.3 ബറ്റാലിയന്റെ പരുത്തിപ്പാറ ആസ്ഥാനകാര്യാലയത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 04734-217172 .
date
- Log in to post comments