Post Category
പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി തെളിവെടുപ്പ് 23ന്
സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി തെളിവെടുപ്പ് നവംബര്‍ 23ന് രാവിലെ 11 മണിമുതല്‍ ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തും. സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി അംഗം പി. കെ. അരവിന്ദബാബുവാണ് പരാതിയിന്മേല്‍ തെളിവെടുപ്പ് നടത്തുന്നത്. രാവിലെ 10 മണി മുതല്‍ 11 മണി വരെ പൊതുജനങ്ങള്‍ക്ക് കേരള പൊലീസ് ആക്ടിലെ വകുപ്പ് 110(1) പ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ എല്ലാതരം നടപടി ദൂഷ്യത്തെപ്പറ്റിയും പരാതികള്‍ സമര്‍പ്പിക്കാം. ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിറ്റി മുമ്പാകെ നേരിട്ട് സമര്‍പ്പിക്കാം.
date
- Log in to post comments