Skip to main content

നാഷണല്‍ ലോക് അദാലത്ത്

സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി.ടി കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴികെയുള്ള കുടുംബതര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, മണി റിക്കവറി കേസുകള്‍ എന്നിവ ഉള്‍പ്പെടെ പാലക്കാട് ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ എത്തുന്നതിനു മുമ്പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. പരാതികളും അപേക്ഷകളും താഴെ പറയുന്ന ഓഫീസുകളില്‍ നേരിട്ടോ ഇ മെയില്‍ വഴിയോ അയക്കാം.

1). സെക്രട്ടറി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, പാലക്കാട്, dlsapkd1@gmail.com, ഫോണ്‍: 9188524181.

2). സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, പാലക്കാട്, dlsapkd1@gmail.com, ഫോണ്‍: 9188524181.

3). സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ചിറ്റൂർ, tlscchittur@gmail.com, ഫോണ്‍: 6238896802.

4). സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ഒറ്റപ്പാലം tlscottapalam@gmail.com, ഫോണ്‍: 9188524183.

5).   സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ആലത്തൂർ, tlscalathur@gmail.com,  ഫോണ്‍: 9747674822.

6). സെക്രട്ടറി, താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി, മണ്ണാർക്കാട്, tlscmnrkd@gmail.com, ഫോണ്‍: 9188524182. 

 

date