Post Category
പോലീസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ത്ഥികളുടെ വൈദ്യപരിശോധന നവംബര്‍ 27 ന്
പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് പത്തനംതിട്ട ജില്ലാ ഓഫീസര്‍ നവംബര്‍ 26 ന് നല്കിയ അഡൈ്വസ് മെമ്മോയിലെ അഡൈ്വസ് നമ്പര്‍ 126/226 മുതല്‍ 226/226 വരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ വൈദ്യപരിശോധന നവംബര്‍ 27 ന് കെ.എ.പി.3 ബാറ്റലിയന്റെ പരുത്തിപാറ ആസ്ഥാന കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 27 ന് രാവിലെ 7 ന് ആവശ്യമായ രേഖകള്‍ സഹിതം ബറ്റാലിയന്റെ ആസ്ഥാനകാര്യാലയത്തില്‍ ഹാജരാകണം. ഇത് സംബന്ധിച്ചു വ്യക്തിഗത അറിയിപ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ അടൂര്‍ പരുത്തിപ്പാറയിലുള്ള കെ.എ.പി.3 ബറ്റാലിയന്റെ ആസ്ഥാന കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 04734 217172.
date
- Log in to post comments