Skip to main content

ലോക ആന്റിമൈക്രോബിയല്‍ വാരാചരണം ആചരിച്ചു

ആന്റിബയോട്ടിക്ക് മരുന്നുകള്‍ക്കെതിരെ രോഗാണുക്കള്‍ പ്രതിരോധശേഷി ആര്‍ജിക്കുന്നതിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എ.എം.ആര്‍) ബോധവത്ക്കരണ വാരമായി ആചരിക്കുന്നു. വാരാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം വിവിധ ബോധവത്ക്കരണ പരിപാടികളോടെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി ശ്രീദേവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പവന്‍ മധുസൂദനന്‍ ഈ വര്‍ഷത്തെ വാരാചരണ സന്ദേശമായ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സിനെക്കുറിച്ച് 'അറിവ് പകരാം, വക്താക്കളാകാം, പ്രവര്‍ത്തിക്കാം' എന്ന വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.

ഐ.എം.എ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഡോ. ജോസഫ് ജോര്‍ജ്ജ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഫ്ലമി ജോസ്, ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനൂപ് ടി.കെ, എ.എം.ആര്‍ ലാബ് ചാര്‍ജ് ഓഫീസര്‍ ഡോ. സൗമ്യ, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി. സോണിയ ജോണി, പി.ആര്‍.ഒ മീര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. ജില്ലാതല ഉദ്ഘടനത്തോടനുബന്ധിച്ച് ആന്റിബയോട്ടിക് ദുരുപയോഗത്തിനെതിരായുള്ള പ്രതിജ്ഞ ഡോ. സജീവ് കുമാര്‍ എല്ലാവര്‍ക്കും ചൊല്ലിക്കൊടുത്തു.

ഗവ. സ്‌കൂള്‍ ഓഫ് നഴ്സിങ്ങിലേയും എ.എം.ആര്‍ ലാബ് എംഎസ്‌സി മൈക്രോബയോളജിയിലേയും വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ് മൊബ്, സ്‌കിറ്റ് എന്നീ ബോധവത്ക്കരണ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ്, പോസ്റ്റര്‍ മത്സരവും സംഘടിപ്പിച്ചു.

date