Skip to main content

അറിയിപ്പുകൾ-1

പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് ഓണ്‍ലൈനായി രേഖപ്പെടുത്താം

 

2025-26 അധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് നവംബര്‍ 22  മുതല്‍ ഡിസംബര്‍ രണ്ട്  വരെ www.kite.kerala.gov.in വെബ്സൈറ്റ് മുഖേനെ ഓണ്‍ലൈനായി രേഖപ്പെടുത്താവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

 

കഫറ്റീരിയ നടത്താന്‍ അപേക്ഷിക്കാം

 

മലാപ്പറമ്പിലെ ഗവ. വനിത പോളിടെക്‌നിക് കോളേജില്‍ കഫറ്റീരിയ നടത്താന്‍ അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ക്ക്  ഡിസംബര്‍ ആറ് ഉച്ച രണ്ട് മണി വരെ സീല്‍ ചെയ്ത ക്വട്ടേഷന്‍  നേരിട്ടോ തപാല്‍ മുഖേനയോ ഓഫീസില്‍ നൽകാം. ഫോണ്‍: 0495-2370714. 

 

വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.   വാഹനങ്ങള്‍ 1100-1500 സിസി ഉളളതും സീറ്റിംഗ് കപ്പാസിറ്റി 5-ല്‍ കുറയാത്തതുമായിരിക്കണം. ക്വട്ടേഷന്‍ നവംബര്‍ 30 ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍: 0495-2370538. 

 

ദുര്‍ബലവിഭാഗ പുനരധിവാസം; അപേക്ഷ ക്ഷണിച്ചു

 
കോഴിക്കോട് ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം 1,00,000  രൂപയില്‍ താഴെയുള്ള, പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് (വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍. ചക്ലിയ) 2024-25 വര്‍ഷം പഠനമുറി, ഭവന പുനരുദ്ധാരണം, ടോയ്‌ലറ്റ്, കൃഷിഭൂമി, സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയ്യതി നവംബര്‍ 30 വൈകീട്ട് അഞ്ച് മണി. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും അതത് ബ്ലോക്ക് / മുന്‍സിപാലിറ്റി / കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ എത്തിക്കണം. ഫോണ്‍:  0495-2370379.

date