Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സിയും, 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയും സ്റ്റെനോഗ്രാഫി ട്രേഡില്‍ എന്‍.ടി.സി യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും കൊമേഴ്‌സ് ആര്‍ട്‌സും ഷോര്‍ട്ട്ഹാന്റ് ടൈപ്പ്‌റൈറ്റിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ 11 ന് രാവിലെ 11 ന് യോഗ്യത, ജനനതിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. 

 

date