Skip to main content

കൈത്തറി തൊഴിലാളികൾക്ക് സാമ്പത്തിക താങ്ങൽ പദ്ധതി

          കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങളിൽ നിന്ന് 2024-25 വർഷത്തെ സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചു.  2024-25 വർഷം ചുരുങ്ങിയത് 100 ദിവസം ജോലിചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത.  ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്തു വരുന്ന തൊഴിലാളികൾക്കുമാണ് ആനുകൂല്യം നൽകുന്നത്.  സൗജന്യ അപേക്ഷാ ഫോറവും വിശദാംശങ്ങളും കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുളള ഹെഡ് ഓഫീസിലും  കോഴിക്കോട്ഏറണാകുളംതിരുവനന്തപുരം ജില്ലാ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 10 നകം അതാത് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം.

പി.എൻ.എക്സ്. 5320/2024

date