Skip to main content

ഡ്രോൺ ടെക്‌നോളജിയിൽ വിദഗ്ധ പരിശീലനം

സംസ്ഥാന സർക്കാർ ഇലക്ട്രോണിക്‌സ്, വിവര സാങ്കേതികവിദ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യൂഷൻസ്(ICFOSS) ഡ്രോൺ ടെക്‌നോളോജിയുടെ വിവിധ മേഖലയിലുള്ള സാധ്യതകൾ ഉൾക്കൊള്ളിച്ച് 6 ദിവസത്തെ പരിശീലന ശില്പശാല നാല് സ്ലോട്ടുകളിലായി നടത്തുന്നു. 3 ദിവസത്തെ ഓൺലൈൻ സെഷനും 3 ദിവസത്തെ ഓഫ്‌ലൈൻ ഹാൻഡ്സോൺ സെഷനും ഉൾക്കൊള്ളുന്ന പരിപാടി ഡിസംബർ 2 മുതൽ 8 വരെ, ഡിസംബർ 16 മുതൽ 24 വരെ, ഡിസംബർ 16 മുതൽ 29 വരെയും നടത്തുന്നു.

ഡ്രോൺ അസംബ്ലി, മാനുവൽ ആൻഡ് ഓട്ടോണോമസ് ഫ്ലയിങ് പ്രാക്റ്റീസ് കൂടാതെ ഈ മേഖലയിൽ  വളർന്നുകൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ, തൊഴിൽ സാധ്യതകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പരിശീലന പരിപാടി. ഭൗതികശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് പ്ലസ് 2 വിജയിച്ചവർക്കും ഐ ടി ഐ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കും, വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക: https://icfoss.in/pages/dw. ഫോൺ:  7558837880, 7736118464. ഓൺലൈൻ രജിസ്‌ട്രേഷൻ : https://erpnext.icfoss.org/drone-workshop/new.

പി.എൻ.എക്സ്. 5345/2024

date