Post Category
അഭിമുഖം
റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് (ILDM) ന്റെ ഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ കണ്ടന്റ് മാനേജറുടെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒരു വർഷത്തേക്ക് താൽകാലികാടിസ്ഥാനത്തിലാണ് നിയമനം. 18,390 രൂപയാണ് പ്രതിമാസ വേതനം. അംഗീകൃത മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പ്ലസ്ടു / തത്തുല്യ യോഗ്യതയുമുള്ളവർക്ക് തിരുവനന്തപുരം പി.ടി.പി. നഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ഡിസംബർ 12 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2365559.
പി.എൻ.എക്സ്. 5384/2024
date
- Log in to post comments