Post Category
അഡീഷണല്‍ ഗവ. പ്ലീഡര്‍ ഒഴിവ്
ആലപ്പുഴ എം.എ.സി.ടി യില്‍ നിലവില്‍ ഒഴിവുള്ള അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറുടെ തസ്തികയിലേക്ക് 1978 ലെ കേരള ഗവണ്‍മെന്റ് ലോ ഓഫീസേഴ്സ് (അപ്പോയ്മെന്റ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസസ്) കണ്ടക്റ്റ് ഓഫ് കേസസ്സ് ചട്ടങ്ങളിലെ 11(എ) പ്രകാരം ഏഴു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം വിലാസം, ജനനതീയതി, എന്‍ റോള്‍മെന്റ് തീയതി, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ പതിച്ച ബയോഡാറ്റ, എം.എ.സി.ടി കേസുകള്‍ നടത്തിയ പ്രവൃത്തിപരിചയം സംബന്ധിച്ച രേഖകള്‍, മറ്റു കേസുകള്‍ നടത്തിയ പ്രവൃത്തിപരിചയം സംബന്ധിച്ച രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 31 ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് മുമ്പായി ആലപ്പുഴ കളക്ടറേറ്റില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം.
(പി.ആര്‍./എ.എല്‍.പി./2525)
date
- Log in to post comments