Skip to main content

നഗരസഭ, സ്റ്റാന്റിങ് കമ്മറ്റി തിരഞ്ഞെടുപ്പ്

ആലപ്പുഴ: നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്റെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്‌ടോബർ 16ന് രാവിലെ 10നും ഡപ്യൂട്ടി ചെയർപേഴ്‌സൺ  ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ്  ഒക്‌ടോബർ 24ന് രാവിലെ 11നും ആലപ്പുഴ മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ നടത്തും.

 

 

 

ആരോഗ്യ സാക്ഷരത പരിപാടിയും സൗജന്യ മെഡിക്കൽ ക്യാമ്പും

 

ആലപ്പുഴ: പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സാക്ഷരതാ പരിപാടിയും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ പത്തിന് കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഹൈ സ്‌കൂളിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിക്കും. തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു മുഖ്യ പ്രഭാഷണം നടത്തും.

date