കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗസില്‍ അവാര്‍ഡ് കയര്‍ കോര്പ്പറേഷന്
സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിലെ മീഡിയം ഇന്‍ഡസ്ട്രി വിഭാഗത്തില്‍ ഏറ്റവും മികച്ച രണ്ടാമത്തെ പ്രൊഡക്ടിവിറ്റി പെര്‍ഫോര്‍മന്‍സിനുള്ള എംകെകെ നായര്‍ പ്രൊഡക്ടിവിറ്റി അവാര്‍ഡ്-2024 കയര്‍ കോര്പ്പറേഷന് ലഭിച്ചു.
സംസ്ഥാനത്തെ വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും കേരള സ്റ്റേറ്റ് പ്രൊഡക്ടിവിടി കൗണ്‍സില്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയാണ് കയര്‍ കോര്‍പ്പറേഷനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 2024 ഡിസംബര്‍ 7-ന് ശനിയാഴ്ച കളമശ്ശേരിയിലെ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ആസ്ഥാനത്ത് വച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വ്യവസായ - നിയമ - കയര്‍ വകുപ്പ് മന്ത്രിയില്‍ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങും. കയര്‍ കോര്പ്പറേഷന് അംഗീകാരം ലഭിയ്ക്കുന്നതിനായി പ്രയത്നിച്ച മുഴുവന്‍ ജീവനക്കാരേയും തൊഴിലാളികളേയും ചെയര്മാന് ജി. വേണുഗോപാല്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രതീഷ് ജി. പണിക്കര്‍ എന്നിവര്‍ അഭിനന്ദിച്ചു.
- Log in to post comments