Post Category
എറണാകുളം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഡിസംബർ 15 ന്
ടി.ജെ വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ കരുതലായ് എറണാകുളം - സൗജന്യ - സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് ഡിസംബർ 15 ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
രാവിലെ 8.30ന് കെ.സി.വേണുഗോപാൽ എം പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി, മേയർ അഡ്വ.എം.അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
എറണാകുളം നിയോജകമണ്ഡലത്തിലെ താമസക്കാരായ അർഹരായ രോഗികൾക്ക് തുടർ ചികിത്സ സൗജന്യമായി ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ എം.എൽ.എ വിഭാവനം ചെയ്തിരിക്കുന്ന മെഡിക്കൽ ക്യാമ്പ് ബി.പി.സി.എൽ, കൊച്ചിൻ ഷിപ്യാർഡ്, ജിയോജിത്ത്, പെട്രോനെറ്റ് ഉൾപ്പടെ സ്ഥാപനങ്ങളുടെയും ജില്ലയിലെ പ്രമുഖ ആശുപത്രികളുടെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
date
- Log in to post comments