കയര്‍ പരിശീലനകേന്ദ്രത്തിലെ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലനകേന്ദ്രത്തിലെ രണ്ട് അധ്യയന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കയര്‍ ടെക്നോളജി ഡിപ്ലോമ (എന്‍എസ്ക്യുഎഫ് ലെവല്‍ 4 ), കയര്‍ ടെക്നോളജി സര്‍ട്ടിഫിക്കറ്റ് (എന്‍എസ്ക്യുഎഫ് ലെവല്‍ 3) എന്നിവയാണ് കോഴ്സുകള്‍. കയര്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാന്‍ പ്രീഡിഗ്രി, പ്ലസ് ടു, തത്തുല്യ പരീക്ഷ പാസായിരിക്കണം. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാന്‍ സാക്ഷരതയാണ് യോഗ്യത. കയര്‍ വൃവസായ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘങ്ങളില്‍ നിന്നും സ്പോണ്സര് ചെയ്യുന്ന അപേക്ഷകര്‍ക്ക് രണ്ടു കോഴ്സുകള്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായപരിധി 18 നും 50 നും മധ്യേ.
പരിശീലനത്തിനു പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3000 രൂപ സ്റ്റൈപന്‍ഡ് നല്‍കും. സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2025 ജനുവരി ഒന്നിനും ഡിപ്ലോമ കോഴ്സ് ഫെബ്രുവരി മൂന്നിനും ആരംഭിക്കും. ആകെ സീറ്റില്‍ 20 ശതമാനം ഒഴിവുകള്‍ പട്ടികജാതി, പട്ടികവര്‍ഗ അപേക്ഷകര്‍ക്കാണ്. പരിശീലന കാലയളവില്‍ വനിതകള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. അര്‍ഹതയുളള ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ അലവന്‍സായി പ്രതിമാസം 500 രൂപ നല്‍കും.
അപേക്ഷാഫാം കയര്‍ ബോര്‍ഡിന്റെ വെബ് സൈറ്റിലും കലവൂരിലെ ദേശീയ കയര്‍ പരിശീലനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തിദിവസങ്ങളില്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റ് കോഴ്സിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 20 ന് മുമ്പും ഡിപ്ലോമ കോഴ്സിലേക്കുള്ള അപേക്ഷകള്‍ ജനുവരി 10 ന് മുമ്പും അസി.ഡയറക്ടര്‍, കയര്‍ ബോര്‍ഡ്, ദേശീയ കയര്‍ പരിശീലന കേന്ദ്രം, ഭാരത സര്‍ക്കാര്‍, കലവൂര്‍ പി.ഒ, ആലപ്പുഴ, പിന് 688522. എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0477-2258067.
- Log in to post comments