Skip to main content

തമിഴ്നാട് മുഖ്യമന്ത്രിയെ ജില്ലാ കളക്ടർ സ്വീകരിച്ചു

 

കേരള സന്ദർശനത്തിനെത്തിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്വീകരിച്ചു. രാവിലെ 10.40 ന് വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം തമിഴ് നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനുമുണ്ടായിരുന്നു. 

പെരിയാറിനെ ക്കുറിച്ചുള്ള എൻട്രും തമിഴർ തലൈവർ എന്ന പുസ്തകം ജില്ലാ കളക്ടർ 
തമിഴ്നാട് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. 

ഡി ഐ ജി തോംസൺ ജോസ്, ആലുവ റൂറൽ എസ് പി വൈഭവ് സക്സേന തുടങ്ങിയവരും ജില്ലാ കളക്ടർക്കൊപ്പമുണ്ടായിരുന്നു

date