ഗാന്ധിജയന്തി വാരാചരണത്തിന് നാളെ ഗാന്ധിസ്മൃതിയോടെ സമാപനം
ജില്ലയിലെ ഗാന്ധിജയന്തി വാരാചരണത്തിന് നാളെ (ഒക്ടോബര്‍ 14) സമാപനം. മൈലോട്ടുമൂഴി ജനതാ ലൈബ്രറി അങ്കണത്തില്‍ നടക്കുന്ന ഗാന്ധിസ്മൃതിയോടെയാണ് ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാചരണത്തിനു തിരശീല വീഴുന്നത്.
സമാപന ചടങ്ങുകളുടെ ഭാഗമായി ഗാന്ധിജിയുടെ 150-ാം ജ•-വാര്‍ഷികത്തെ അനുസ്മരിച്ച് 150 മണ്‍ചെരാതുകള്‍ തെളിയിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും മൈലോട്ടുമൂഴി ജനതാ ലൈബ്രറിയും ജില്ലാ ശുചിത്വ മിഷനും നവകേരളം മിഷനും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വൈകിട്ട് നാലിനു നടക്കുന്ന ഗാന്ധിസ്മൃതി പരിപാടി നവകേരള മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ് ഉദ്ഘാടനം ചെയ്യും. രാഖി എന്‍. രാജന്‍ അവതരിപ്പിക്കുന്ന ഗാന്ധിസ്മൃതി ഗീതം, ഗാന്ധിജിയെ അറിയാം എന്ന വിഷയത്തില്‍ ഗിരീഷ് കാട്ടാക്കടയുടെ പ്രഭാഷണം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ അഞ്ച് വിഭാഗങ്ങളിലായി ഗാന്ധി പ്രശ്‌നോത്തരി എന്നിവയും സമാപന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രശ്‌നോത്തരിയില്‍ വിജയികളാകുന്നവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
(പി.ആര്‍.പി. 2485/2018)
- Log in to post comments