Skip to main content

അറിയിപ്പുകൾ 2

 

ടെന്‍ഡറുകള്‍ ക്ഷണിച്ചു

 

 കൂവപ്പടി ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 174 അങ്കണവാടികളില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ജിഎസ്ടി രജിസ്‌ട്രേഷനുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി, ഡിസംബര്‍ 28-ന് ഉച്ചയ്ക്ക് രണ്ടുവരെ. വിശദവിവരങ്ങള്‍ കൂവപ്പടി ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ 0484-2520783

 നോര്‍ത്ത് പറവൂര്‍ ഐസിഡിഎസ് പ്രോജക്ടിനു കീഴിലെ 179 അങ്കണവാടികളില്‍ 2023-2024 വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ജിഎസ്ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31-ന് ഉച്ചയ്ക്ക് ഒന്നുവരെ. 

 

 അഡാക്ക് ഫാമില്‍ താത്കാലിക നിയമനം

 

 ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി(അഡാക്ക്) എറണാകുളം സെന്‍ട്രല്‍ റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ് എയറേറ്റര്‍ മറ്റ് ഇലക്ട്രിക്ക് ജോലികള്‍ കൈകാര്യം ചെയ്യുന്നതിനായി വൈദഗ്ധ്യമുള്ളവരെ ദിവസവേതനത്തില്‍ താത്കാലികമായി നിയമിക്കുന്നു എസ്എസ്എല്‍സി, ഇലക്ട്രീഷ്യന്‍ ട്രേഡ് ഐടിഐ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 45 വയസില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അഭിമുഖത്തിനായി ഡിസംബര്‍ 18-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഡാക്ക് സെന്‍ട്രല്‍ റീജിയന്‍ തേവരയിലുള്ള ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0484 2665479.

 

തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്

 

വൈപ്പിന്‍ ബിആര്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിലേക്ക് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. യോഗ്യത ഫിസിയോ തെറാപ്പിയിലുളള ഡിഗ്രി. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബിആര്‍സിയുമായി ബന്ധപ്പെടണം. വിലാസം - ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍, ബിആര്‍സി വൈപ്പിന്‍, എടവനക്കാട് ഗവ യുപിഎസ് കാമ്പസ്, എടവനക്കാട് പി.ഒ, പിന്‍ 682502.

ഫോണ്‍ 7907560885, 9562713393.

date