Skip to main content

ഒറ്റപ്പെടലിന്റെ വേദനയ്ക്കിടയിൽ ആശ്വാസമായി പുതിയ റേഷൻ കാർഡ്

ഭർത്താവ് രാമൻ ഒന്നര വർഷം മുൻപ് മരിച്ചതോടെ ചോക്കാട് മായനൂർ  മാടമ്പം വീട്ടിൽ കമലം ഒറ്റയ്ക്കാണ് വീട്ടിൽ.  പെൺമക്കൾ നാലുപേരും വിവാഹിതരായി അവരുടെ വീടുകളിലാണ്. റേഷൻ കാർഡ് ഏറ്റവും പരിഗണന അർഹിക്കുന്നവർക്കുള്ള എ എ വൈ വിഭാഗത്തിലേക്ക് മാറ്റിക്കിട്ടിയതിൻ്റെ ആശ്വാസത്തിലാണീ 61 കാരി.
ചോക്കാട് തിരുത്തിപ്പുറം അമ്മുട്ടി കാർഡ് എഎ വൈ വിഭാഗത്തിലാക്കിക്കിട്ടാൻ 2023 ഒക്ടോബറിൽ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടി ആയിരുന്നില്ല. ഇപ്പോൾ അദാലത്തിൽ നൽകിയ അപേക്ഷയ്ക്ക് തീരുമാനമുണ്ടായതിൻ്റെ ആശ്വാസത്തിലാണ് അമ്മുട്ടി. വർഷങ്ങൾക്ക് മുൻപേ ഭർത്താവ് മരിച്ച ഇവർ ഒറ്റയ്ക്കാണ് താമസം. നട്ടെല്ലു തേയ്മാനമടക്കമുള്ള   ആരോഗ്യപ്രശ്നങ്ങളുണ്ട്. ചികിത്സയടക്കമുള്ള കാര്യങ്ങൾക്ക് പുതിയ കാർഡ് ആശ്വാസമാകുമെന്നതിൻ്റെ സന്തോഷത്തിലാണ് അമ്മുട്ടി.
വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന പോരൂർ മൂക്കൻ സഫിയയുടെ കൈയിൽ കിട്ടിയതും എ എ വൈ കാർഡുതന്നെ .

date