Skip to main content

കരുതലും കൈത്താങ്ങുമേകി അദാലത്ത്

 

കുന്നത്തുനാട് അദാലത്തിൽ 173
പരാതികളിൽ  പരിഹാരം

- മൊത്തം ലഭിച്ച പരാതികൾ 233
- തീർപ്പാക്കിയത് 173
- അദാലത്ത് ദിവസം ലഭിച്ചത് 138
- അഭാലത്ത് ദിവസം ഹാജരാകാതിരുന്നവർ 60 

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും - കുന്നത്തുനാട്  താലൂക്ക് തല അദാലത്തിൽ  173 പരാതികൾക്കു തീർപ്പ്.

മന്ത്രിമാരായ പി രാജീവും പി പ്രസാദും പരാതികൾ കേട്ട് പരിഹാരം നിർദേശിച്ചു. 
 താലൂക്ക്  അദാലത്തിൽ ആകെ 233 പരാതികളാണ് ഉണ്ടായിരുന്നത്.

മറ്റ് അപേക്ഷകളിൽ തുടർനടപടി നിർദ്ദേശിച്ച് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
അദാലത്ത് ദിവസം കൗണ്ടറിലൂടെ 138 പരാതികൾ കൂടി ലഭിച്ചു.  60 പേർ അദാലത്തിൽ നേരിട്ടെത്തിയില്ല 

പട്ടയം,കെട്ടിടത്തിന് നമ്പറിടൽ, പോക്കുവരവ് , മുൻഗണന കാർഡ് നൽകൽ, ഭൂമി സർവെ , ക്ഷേമ പെൻഷൻ
തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് കൂടുതൽ അപേക്ഷകൾ വന്നത്. അദാലത്തിൽ മുൻപു പരാതി നൽകിയവരെയെല്ലാം മന്ത്രിമാർ നേരിൽക്കണ്ടു. 

എം എൽ എ മാരായ പി.വി. ശ്രീനിജിൻ,
എൽദോസ് പി കുന്നപ്പിള്ളിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,  ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ്, ജില്ലാ വികസന കമ്മീഷണർ എസ്. അശ്വതി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഡി എഫ്ഒ കുറ ശ്രീനിവാസ്, ഡെപ്യൂട്ടി കളക്ടർമാരായ റെയ്ച്ചൽ വർഗീസ്, കെ. മനോജ്, കെ. സിന്ധു, തഹസിൽദാർമാരായ കെ.എസ്. സതീശൻ, ടി.കെ. ഉണ്ണികൃഷ്ണൻ, ആർഡിഒ പി.എൻ. അനി, ഹുസൂർ ശിരസ്തദാർ അനിൽ കുമാർ മേനോൻ, 
തുടങ്ങിയവ൪ പങ്കെടുത്തു.

date