Post Category
കരുതലും കൈത്താങ്ങും: ആലുവ താലൂക്ക് അദാലത്ത് നാളെ
പൊതുജനങ്ങളുടെ പരാതികൾക്കു പരിഹാരം കാണുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് നാളെ ആലുവയിൽ നടക്കും.
രാവിലെ 10 ന് ആലുവ മുനിസിപ്പൽ ടൗൺ ആരംഭിക്കുന്ന അദാലത്തിൽ മന്ത്രിമാരായ പി.രാജീവും പി. പ്രസാദും പരാതികൾ പരിശോധിക്കും. അൻവർ സാദത്ത് എംഎൽഎ, ജില്ലാ കളക്ടർ എൻ എസ് കെ. ഉമേഷ് എന്നിവരും മന്ത്രിമാർക്കൊപ്പമുണ്ടാകും. ജില്ലയിലെ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
date
- Log in to post comments