24 പേർക്കു മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ച് അദാലത്ത് വേദി
കരുതലും കൈത്താങ്ങും കുന്നത്തുനാട് താലൂക്ക് അദാലത്തിൽ 24 മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു.
നാല് പിഎച്ച്എച്ച് കാർഡുകളും 20 അന്ത്യോദയ അന്ന യോജന കാർഡുകളും മന്ത്രിമാരായ പി രാജീവും പി പ്രസാദും ചേർന്നു നൽകി.
ഹൃദ്രോഗം, കേൾവി പരിമിതി തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങളുള്ള 4 പേർക്കാണു മുൻഗണന കാർഡുകൾ ലഭിച്ചത്.
നിരാലംബരായ
ആശ്രയ വിഭാഗത്തിൽപ്പെട്ടവർ, അതിദരിദ്രർ, വിധവകൾ, ക്യാൻസർ അടക്കമുള ഗുരുതര രോഗികൾ, പട്ടിക വർഗ വിഭാഗം എന്നിവരടക്കമുള്ള 20
പേർക്ക് അന്ത്യോദയ അന്ന യോജന കാർഡുകളും നൽകി.
മുൻഗണന കാർഡ് ലഭിച്ച സഫിയ നെഞ്ചോടു ചേർത്താണു കാർഡ് ഏറ്റുവാങ്ങിയത്.
മാനസിക അസ്വാസ്ഥ്യമുള്ള മകൻ്റെ ചികിത്സയ്ക്കു പോലും പൈസയില്ലാതെ ഏറെ ബുദ്ധിമുട്ടിയാണു വൃദ്ധ ദമ്പതികളായ സഫിയയും അബൂബക്കറും ഓരോ ദിവസവും തള്ളി നിക്കുന്നത്. ഒരു വർഷം മുൻപാണ് കാർഡിന് അപേക്ഷ നൽകിയത്. റേഷൻ കാർഡ് തരം മാറ്റിയതോടെ ഇവർക്ക് ഇനി കൂടുതൽ ചികിത്സാനുകൂല്യങ്ങളും ഭക്ഷ്യധാന്യങ്ങളും ലഭിക്കുമെന്നത് ഏറെ ആശ്വാസമാകും . തങ്ങളെ പോലെ വിഷമം അനുഭവിക്കുന്ന ഇത്രയും പേർക്കു കാർഡുകൾ ലഭിച്ചതിലുള്ള സന്തോഷവും പങ്കുവെച്ചാണു സഫിയയും അബൂബക്കറും മടങ്ങിയത്.
- Log in to post comments