Skip to main content

ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു

 

 തൃക്കാക്കര കെ എം എം കോളേജിലെ എൻ.സി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന്  എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

86 വിദ്യാർത്ഥികളെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിലവിൽ ആരും  അഡ്മിറ്റ് അല്ലെന്ന് മെഡിക്കൽ സൂപ്രണ്ട് 
ഡോ. എം. ഗണേഷ് മോഹൻ അറിയിച്ചു.

date