അറിയിപ്പുകൾ 1
വാക് -ഇന്‍-ഇന്റര്‍വ്യൂ -ഗസ്റ്റ് ഫാക്കൽറ്റി
കളമശ്ശേരിയിലുള്ള നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സില്‍)വിവിധ നിയമവിഷയങ്ങള്ക്ക് ആവശ്യമുള്ള ഗസ്റ്റ് ഫാക്കല്‍റ്റികളെ നിയമിക്കുന്നതിലേക്കായി, ജനുവരി 06-നു രാവിലെ 11 ന് വാക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. നിയമ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും യുജിസി നെറ്റുമാണ് നിശ്ചിതയോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. മതിയായ യോഗ്യതയുള്ള വിരമിച്ച അധ്യാപര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. പ്രതിഫലം മണിക്കൂറടിസ്ഥാനത്തില്‍ ആയിരം രൂപയും യാത്രാബത്തയുമാണു നിശ്ചയിച്ചിട്ടുള്ളത്. താല്പര്യമുള്ള വര് യൂണിവേഴ്സിറ്റി വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന നിശ്ചിതമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യതകളുടെയും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സലും പകര്‍പ്പുകളും സഹിതം 06നു രാവിലെ ഒമ്പതര മണിക്കുള്ളില്‍ കളമശ്ശേരിയിലുള്ള നുവാല്സ ്അഡ്മിനിസ്ട്രേറ്റിവ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.
ക്വട്ടേഷനുകള്‍ ക്ഷണിച്ചു
മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ അധീനതയിലുള്ള ഫിഷിംഗ് ഹാര്‍ബറില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നതിന് രാത്രിയും പകലും ഓരോ ആള് വീതം ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഫോണ്‍: 0484-2397370
ഐസ്ക്രഷര് ക്വട്ടേഷന്‍ ക്ഷണിച്ചു
മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ ഐസ്ക്രഷര് വയ്ക്കുന്നതിന് (5 എണ്ണം) ഫെബ്രുവരി ഒന്നുമുതല്‍ 2026 ജനുവരി 31 വരെ സ്ഥലം ഉപയോഗിക്കുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ കൂടാതെ ലേലവും ഉണ്ടായിരിക്കും. ഫോണ്‍: 0484 2967371
മുറി വാടകയ്ക്ക് നല്‍കും
മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ കീഴിലുള്ള മുനമ്പം വാട്ടര്‍ ടാങ്കിന്റെ കിഴക്കുഭാഗത്തുള്ള മുറി 2025 ഫെബ്രുവരി ഒന്നുമുതല്‍ വാടകയ്ക്ക് നല്കുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍: 0484 2967371
- Log in to post comments