Post Category
കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത്; ഇന്ന് പുനലൂരില്‍
കരുതലുംകൈത്താങ്ങും താലൂക്ക് തല അദാലത്ത് ഇന്ന്(ജനുവരി 10) രാവിലെ 10ന് പുനലൂര്‍ കെ.കൃഷ്ണപിള്ള സാംസ്കാരിക ഹാളില്‍ നടക്കും. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാര്‍ എന്നിവരും ജനപ്രതിനിധികളും പങ്കെടുക്കും. ഓണ്‍ലൈനായി ലഭിച്ച പരാതികളും അദാലത്തില്‍ നേരിട്ട് നല്കുന്ന പരാതികളും പരിഗണിക്കും.
പ്രമാണ പരിശോധന
എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ക്ലര്‍ക്ക് (വിമുക്തഭട•ാര്‍ക്ക് മാത്രം -കാറ്റഗറി നമ്പര്‍ 445/2023) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജനുവരി 13ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ജനന തീയതി, യോഗ്യത, ജാതി, വെയിറ്റേജ് തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി പ്രൊഫൈല്‍ മെസ്സേജ്/ എസ്.എം.എസ് മുഖേന അറിയിച്ചിട്ടുള്ള ദിവസം ഹാജരാകണം.
date
- Log in to post comments