ടെൻഡർ അറിയിപ്പുകൾ
ടെന്‍ഡര്‍ ക്ഷണിച്ചു
അമ്പലമുകള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ആരംഭിക്കുന്ന മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന്റെ ലാബിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13. ടെന്‍ഡര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ഓഫീസില്‍ അറിയാം. ഫോണ്‍ 6282631410 ഇ-മെയില്‍ :gvhssambalamugal@gmail.com.
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ടില്‍ ഉള്‍പ്പെട്ട ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ 92 -ാം നമ്പര്‍ അങ്കണവാടി 2024-25 ലെ അങ്കണവാടി കം ക്രഷ് പദ്ധതി പ്രകാരം നവീകരണം നടത്തുന്നതിന്റെ ഭാഗമായി പ്രീ സ്‌കൂള്‍ കളി ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, സ്റ്റോറേജ് സ്റ്റാന്‍ഡ്, ക്ലീനിംഗ് ഐറ്റംസ്, മറ്റിനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 17-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. ഫോണ്‍: 9188959719.
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കാര്യാലയം - ഒന്നിലേക്കു നാലു മാസത്തേക്കു കരാര്‍ അടിസ്ഥാനത്തില്‍ 1500 സിസിയില്‍ താഴെയുള്ള എ.സി യൂട്ടിലിറ്റി വാഹനങ്ങളുടെ (എല്‍എംവി- അഞ്ച് സീറ്റ് കാര്‍) ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി. ജനുവരി 22. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kspcb.kerala.gov.in വെബ്‌സൈറ്റ് പരിശോധിക്കുക. ഫോണ്‍: 0484-2207783.
- Log in to post comments