വോട്ടുചെയ്യൂ, ജനാധിപത്യത്തിൽ പങ്കാളിയാകൂ ആവേശം പകർന്ന് പ്രസംഗ മത്സരം
ജനുവരി 12 ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും, തെരഞ്ഞെടുപ്പു കമ്മിഷന്‍ വിഭാഗവും സംയുക്തമായി ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രസംഗ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍.എസ്. കെ. ഉമേഷ് നിര്‍വഹിച്ചു.തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ പ്രാധാന്യവും പങ്കും എന്ന വിഷയത്തില്‍ നടന്ന പ്രസംഗ മത്സരത്തില്‍ 24 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കൃഷ്ണപ്രിയ ഹരിലാല്‍ (കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്), കെ.വി മിഥുന്‍ (കാലടി ശ്രീ ശങ്കരാചാര്യ സയന്‍സ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ)്, സ്നേഹ അലക്സ(മൂവാറ്റുപുഴ സി.പി.എ.എസ്.സി.ടി.ഇ) എന്നിവര്‍ മലയാള പ്രസംഗ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അവീന. പി. എ , (എസ്. എച്ച്. കോളേജ്, തേവര ), വർണ്ണ അനു ജോയ് (ഗവ. ലോ കോളേജ്, എറണാകുളം), ചെറിയാൻ ജോസ് ടോം (എസ്. എച്ച്. കോളേജ്, തേവര)എന്നിവർ ഇംഗ്ലീഷ് പ്രസംഗ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്ക് ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് ഉപഹാരങ്ങൾ നൽകും.
- Log in to post comments