Skip to main content

പാലിയേറ്റീവ് നഴ്സിംഗ് കോഴ്സ്

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സ്വാന്തന പരിചരണ വിഭാഗം ജില്ലാ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ നടത്തുന്ന സര്‍ട്ടിഫിക്കേറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയും എ.എന്‍.എം/ജെ.പി.എച്ച്.എന്‍ കോഴ്‌സ് പഠനവും നഴ്സിംഗ് ഹോമുകളിലോ, പാലിയേറ്റീവ് കെയറിലോ തുടര്‍ച്ചയായ ഒന്നര വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ലഭിക്കും. ഫോണ്‍ : 0497 2731234
 

date