അറിയിപ്പുകൾ
കണ്ടന്റ് റൈറ്റിംഗ് കോഴ്സ്
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കളമശേരി അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കും മാതൃഭൂമി മീഡിയ സ്കൂളും ചേര്‍ന്ന് ഫണ്ടമെന്റല്‍സ് ഇന്‍ കണ്ടന്റ് റൈറ്റിംഗ്സ് കോഴ്സ് സംഘടിപ്പിക്കുന്നു. സമയപരിധി : 30 മണിക്കൂര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7356330466, 9656274692. https://wa.me/+917356330466 (വാട്സ് ആപ്പ്) രജിസ്ട്രേഷന് ലിങ്ക് :https://csp.asapkerala.gov.in/courses/fundamentals-of-content-writing
ലബോറട്ടറി ടെക്നീഷ്യന് താത്കാലിക നിയമനം
ജില്ലയിലെ മരട് എയുഡബ്ലിയുഎം കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്സ് സ്ഥാപനത്തിലേക്ക് എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള മോളിക്കുലാര്‍ ബയോളജി ലാബുകളില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളള എം.എസ് സി മൈക്രോബയോളജി ബിരുദമുള്ള ലബോറട്ടറി ടെക്നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തനപരിചയ അസല്‍ രേഖകള്‍ സഹിതം ജനുവരി 25-ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം. ഫോണ്‍ - 0484 2960429
കുഞ്ഞുങ്ങള്‍ക്ക് സ്നേഹത്തണലൊരുക്കാം
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ മധ്യവേനലവധിക്ക് സ്വന്തം വീട്ടില്‍ പോകാന്‍ കഴിയാതെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വീട്ടില്‍ താമസിപ്പിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ആറുവയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു മികച്ച വീടനുഭവം ലഭ്യമാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. സ്വന്തം മക്കളോടൊപ്പം ഈ കുട്ടികളേയും താമസിപ്പിക്കുന്നതിനു സന്നദ്ധരായ ജില്ലയിലെ കുടുംബാംഗങ്ങള്‍ക്കു ഫെബ്രുവരി 28 വരെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ അപേക്ഷ നല്‍കാം. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനു ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, സിവില്‍ സ്റ്റേഷന്, താഴത്തെ നില, എ 3 ബ്ലോക്ക്, കാക്കനാട്, എറണാകുളം 682030 (0484 2959177, 8157828858).
ഇന്‍കുബേഷന്‍ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു
സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള കീഡിന്റെ എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സെന്റര്‍ (ഇഡിസി), ഇല് ആണ് ഇന്‍കുബേഷന്‍ ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും അതുപോലെ തന്നെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എംഎസ്എംഇകള്‍ക്കും അപേക്ഷിക്കാം.
ഇന്‍കുബേഷനായി അഥവാ കോ-വര്‍ക്കിംഗിനായി 21 ക്യുബിക്കിള്‍ സ്പേസുകള്‍: സഹകരണം, സര്‍ഗ്ഗാത്മകത, ഉല്‍പ്പാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അത്യാധുനിക ഇന്‍കുബേഷന്‍/ വര്‍ക്ക് സ്പെയ്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .
സമഗ്രമായ പിന്തുണ: ഓഫീസ് സ്ഥലത്തിനപ്പുറം, തിരഞ്ഞെക്കപ്പെടുന്നവര്‍ക്ക് മെന്റര്‍ഷിപ്പ്, നെറ്റ്വര്ക്കിംഗ് അവസരങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, ബിസിനസ് വളര്‍ച്ച ലക്ഷ്യമിട്ടുള്ള വിശാലമായ അവസരങ്ങള്‍ എന്നിവയില്‍ പ്രയോജനം ലഭിക്കും.
മറ്റ് സൗകര്യങ്ങള്‍: ഹൈ സ്പീഡ് വൈ-ഫൈ സൗകര്യം, എയര്‍കണ്ടീഷന്‍ ചെയ്ത വര്‍ക്ക് സ്പേസ്, മീറ്റിംഗ് ഹാള്‍ ആന്റ് കോണ്‍ഫറന്‍സ് ഹാള്‍
പ്രതി മാസം 5,000 രൂപയാണ് (ജിഎസ്ടി കൂടാതെ) ഒരു ക്യുബിക്കിളിനുള്ള സര്‍വീസ് ചാര്‍ജ്. താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി https://shorturl.at/czCKf ല്‍ ജനുവരി 31ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890/0484 2550322/ 9446047013/ 7994903058.
ജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടുകൂടി
സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം
ന്യൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പാക്കുക, ഉയര്‍ന്ന ഉല്‍പ്പാദനം ഉറപ്പു വരുത്തുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്.കെ.വി.വൈ. പി.ഡി.എം.സി)-യിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ് സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം.
ഈ പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നു. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 55% വരെയും മറ്റുള്ള കര്‍ഷകര്‍ക്ക് 45% വരെയും നിബന്ധനകള്‍ക്ക് വിധേയമായി, ധനസഹായമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായോ, എറണാകുളം ജില്ലയിലെ കര്‍ഷകര്‍ക്ക് കാക്കനാടുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം. (ഫോണ്‍-9656455460, 9847529216).
- Log in to post comments