നുവാൽസിൽ വാർഷിക ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൻ്റെ (നുവാല്‍സ്) പതിനെട്ടാമത് വാർഷിക ബിരുദദാന ചടങ്ങ് കളമശ്ശേരി നുവാല്‍സ് കാമ്പസിൽ നടന്നു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി. ടി. രവികുമാർ മുഖ്യപ്രസംഗം നടത്തി. ചാൻസലർ ആയ കേരള ഹൈക്കോടതിചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജംദാർ യോഗത്തിൽ അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ മന്ത്രിയും യൂണിവേഴ്സിറ്റി പ്രോ- ചാൻസലറുമായ ആർ ഡോ.ബിന്ദു പ്രത്യേക പ്രഭാഷണം നടത്തി.
ആക്ടിംഗ് വൈസ്-ചാൻസലർ ജസ്റ്റിസ് എസ്. സിരിജഗൻ, മറ്റ് എക്സിക്യൂട്ടീവ് കൗൺസിൽ, ജനറൽ കൗൺസിൽ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, ജഡ്ജിമാർ, അഭിഭാഷകർ, ബാർ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
മികച്ച നിയമവിദ്യാർഥിക്കുള്ള സി.കെ. ശിവശങ്കരപ്പണിക്കർ സ്മാരക സ്വർണമെഡൽ ടി. എസ്. സ്നേഹ, ഭരണഘടനാ നിയമത്തിന് ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ മെമ്മോറിയൽ എൻഡോവ്‌മെൻ്റ് സ്വർണ്ണമെഡൽ ജേതാക്കളായ കാർത്തിക് മധുസൂദനൻ, തപമോയ് ഘോസ്, ക്രിമിനൽ നിയമത്തിലും നടപടിക്രമത്തിലും ടി. ആർ .രാമൻ പിള്ള മെമ്മോറിയൽ എൻഡോവ്‌മെൻ്റ് സ്വർണ്ണ മെഡൽ ജേതാവ് ഖുഷി ദുഅ, പൊതു നിയമത്തിൽ എം. കെ. നമ്പ്യാർ എൻഡോവ്‌മെൻ്റ് സ്വർണ്ണ മെഡൽ ജേതാവ് കാർത്തിക് മധുസൂദനൻ, മികച്ച രണ്ടാമത്തെ വിദ്യാർത്ഥിക്കുള്ള NUALS PTA സ്വർണ്ണ മെഡൽ ജേതാക്കളായ തപമോയ് ഘോസ്, കുമാരി. ഖുഷി ദുഅ, മികച്ച നിയമ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിക്കുള്ള നാനി എ. പാൽഖിവാല മെമ്മോറിയൽ എൻഡോവ്‌മെൻ്റ് സ്വർണ്ണ മെഡൽ ജേതാവ് ലുമിന എൽ. എന്നിവര്‍ക്ക് മുഖ്യാതിഥി ജസ്റ്റിസ് സി.ടി. രവികുമാർ ബഹുമതികൾ സമ്മാനിച്ചു.
- Log in to post comments