Post Category
ഉപരാഷ്ട്രപതി ലക്ഷദ്വീപ് സന്ദർശനത്തിനെത്തി
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. ഭാര്യ ഡോ സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, റൂറൽ എസ് പി വൈഭവ് സക്സേന, പ്രോട്ടോക്കോൾ ഓഫീസർ എസ്. ഹരികൃഷ്ണൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
തുടർന്ന് ഉപരാഷ്ട്രപതിയും ഭാര്യ ഡോ സുധേഷ് ധൻകറും
ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് അദ്ദേഹം കൊച്ചി വഴി ഡൽഹിക്കു തിരികെ പോകും.
date
- Log in to post comments